Currency

ന്യൂയോർക്കിൽ സിഖ് വംശജന് ക്രൂരമർദ്ദനം

സ്വന്തം ലേഖകൻSaturday, October 8, 2016 2:08 pm

ഐടി കമ്പനി ജീവനക്കാരനായ സിഖ് വംശജന് ന്യൂയോർക്കിൽ ക്രൂര മർദ്ദനം. കാലിഫോര്‍ണിയയിലെ 41കാരനായ മാന്‍സിങ് ഖല്‍സക്ക് നേരെയാണ് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.

ന്യൂയോർക്ക്: ഐടി കമ്പനി ജീവനക്കാരനായ സിഖ് വംശജന് ന്യൂയോർക്കിൽ ക്രൂര മർദ്ദനം. കാലിഫോര്‍ണിയയിലെ 41കാരനായ മാന്‍സിങ് ഖല്‍സക്ക് നേരെയാണ് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. ആക്രമികൾ ഇദ്ദേഹത്തിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കുകയും മുടി മുറിച്ചു കളയുകയും ചെയ്തു.

രാത്രി കാറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. കാറിന് നേരെ ബീയര്‍ കുപ്പി വലിച്ചെറിഞ്ഞ സംഘം മാന്‍ സിങ്ങിനെതിര വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. സിഖ് വംശജരെ മൊത്തം അപമാനിക്കാനുള്ള ശ്രമങ്ങൾ പ്രദേശത്ത് വർധിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്നും യു.എസിലെ സിഖ് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x