ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ വംശജനായ ചേതൻ ഹെബർ(21) ന്യൂയോർക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കും. ചേതൻ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഗണിത-സാമ്പത്തിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദ വിദ്യാർഥിയാണ്.
തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ 2001-ൽ ന്യൂയോർക്ക് സിറ്റി കൗണ്‍സിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ജോയൽ റിവറയുടെ റെക്കോർഡ് തകർക്കപ്പെടും.
ഡമോക്രാറ്റിക്ക് താല്പര്യമുള്ള ചേതൻ, ന്യൂയോർക്ക് റ്റോമ്പ് കോർപറേഷൻ മാർക്കറ്റിംഗ് കണ്‍സൾട്ടന്റും കൂടിയാണ്. 50,000 വിദ്യാർഥികളുള്ള ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഭൂരിപക്ഷം വിദ്യാർഥികളുടെ വോട്ട് പ്രതീക്ഷിക്കുന്നതായി ചേതൻ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.