Currency

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; മുന്നില്‍ തിരുവനന്തപുരം

സ്വന്തം ലേഖകന്‍Monday, June 19, 2017 2:08 pm

മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവര്‍ഷം 14, 061ഉം കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ 2899 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടു മുമ്പുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെട്ടവ.

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവര്‍ഷം 14, 061ഉം കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ 2899 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

തൊട്ടു മുമ്പുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെട്ടവ. കഴിഞ്ഞവര്‍ഷം 1644 ബലാത്സംഗകേസുകളും 4035 പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടുമുമ്പത്തെ വര്‍ഷമിത് 1263ഉം 3991ഉം ആയിരുന്നു. സ്ത്രീധന കൊലപാതകം കഴിഞ്ഞവര്‍ഷം വന്‍തോതിലാണ് വര്‍ധിച്ചത്. അതേസമയം ഭര്‍ത്താവില്‍നിന്നുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളിലാണ് നേരിയ കുറവുള്ളത്. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 177ല്‍ നിന്ന് 157 ആയും ഭര്‍ത്താവില്‍ നിന്നുള്ള അതിക്രമ കേസുകള്‍ 3664 ല്‍ നിന്ന് 3454 ആയുമാണ് കുറഞ്ഞത്.

തിരുവനന്തപുരത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1644 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.. എറണാകുളം 419, കോഴിക്കോട് 1323 എന്നിവയാണ് തൊട്ടുപിന്നിലുള്ളവ. ഏറ്റവും കുറവ് വയനാട്ടിലാണ് 431. കഴിഞ്ഞവര്‍ഷം 62 കുട്ടികള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടതായും ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x