ഈദുല്‍ ഫിത്തര്‍ അവധിയോടൊപ്പം വ്യാഴാഴ്ച സ്കൂള്‍ അവധി കൂടി തുടങ്ങുന്നതോടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം കൂടും. പ്രതിദിനം 800നും 1,500നും ഇടയിലാണ് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കുന്നത്. ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്.
ദോഹ: കേരളത്തിലേക്ക് ദോഹയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. അവധിയാഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്താണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചത്. ഈദുല്‍ ഫിത്തര്‍ അവധിയോടൊപ്പം വ്യാഴാഴ്ച സ്കൂള്‍ അവധി കൂടി തുടങ്ങുന്നതോടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം കൂടും. പ്രതിദിനം 800നും 1,500നും ഇടയിലാണ് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കുന്നത്.
ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന് മേല്‍ യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്കുള്ള യാത്ര ഭൂരിഭാഗം പേരും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ ദോഹയില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് അനിയന്ത്രിതമാകുമെന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.
186 യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. രാജ്യത്തെ 27 ലക്ഷം വരുന്ന ജനസംഖ്യയില്‍ ആറ് ലക്ഷത്തോളം ഇന്ത്യക്കാരാണ്. ഇതില്‍ മൂന്ന് ലക്ഷത്തോളം മലയാളികളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.