Currency

യു.എ.ഇ.യില്‍ സൗജന്യ വൈ-ഫൈയുമായി ഇത്തിസലാത്ത്

സ്വന്തം ലേഖകന്‍Thursday, June 22, 2017 12:26 pm

അബുദാബി: ഈദ് അവധിക്ക് യു.എ.ഇ.യില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും.  മാളുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും ഇത്തിസലാത്താണ് സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്നത്. ജൂണ്‍ 22 മുതല്‍ ജൂലായ് ഒന്നുവരെ അതിവേഗ സൗജന്യ വൈ-ഫൈ ലഭിക്കും.

യു.എ.ഇ. സിം കാര്‍ഡ് സ്വന്തമായുള്ള ആര്‍ക്കും പ്രധാനകേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കും. യു.എ.ഇ. വൈ-ഫൈ ബൈ ഇത്തിസലാത്ത് എന്ന് ടൈപ്പ് ചെയ്ത് വൈ-ഫൈ ബന്ധിപ്പിക്കാം. തുടര്‍ന്ന് ഇത്തിസലാത്തില്‍നിന്ന് പിന്‍ നമ്പര്‍ എസ്.എം.എസ്. ആയി ലഭിക്കും. ഇതിനുശേഷം ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ പാസ്‌വേഡായി നല്‍കി സേവനം ഉപയോഗിക്കാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ അവധിദിനം അവസാനിക്കുന്നതുവരെ സേവനങ്ങള്‍ ലഭിക്കും.

ഉപഭോക്താക്കളുടെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാവുകയാണ് സേവനത്തിലൂടെ ഇത്തിസലാത്ത് ലക്ഷ്യമിടുന്നതെന്ന് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് എല്‍ ഖൗലി പറഞ്ഞു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x