Currency

24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ ആശ്രിതവിസയിൽ കഴിയാനാകില്ല

സ്വന്തം ലേഖകൻThursday, June 22, 2017 2:50 pm

കുവൈറ്റ് സിറ്റി: 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ ആശ്രിതവിസയിൽ രാജ്യത്ത് തുടരാനാകില്ലെന്ന് കുവൈറ്റ് താമസകാര്യ വകുപ്പ്. ഇത്തരക്കാർ നാല് മാസത്തിനുള്ളിൽ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. 

അതേസമയം ഈ നിബന്ധനയിൽ നിന്നും സ്വദേശികളുമായി കുടുംബ ബന്ധമുള്ള ആശ്രിത വിസക്കാതെ ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് നിലവിലേത് പോലെ ഇൻഷുറൻസ് ഫീസും ഇഖാമ ഫീസും കൊടുത്ത് വിസ പുതുക്കാൻ അവസരം ലഭ്യമാക്കും.

ആശ്രിത വിസയിൽ ഉള്ള മാതാപിതാക്കളുടെ ഇൻഷുറൻസ് ഫീസ് പ്രതിവർഷം 300 മുതൽ 600 ദീനാറായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പ്രായം 65 ൽ കുറവാണെങ്കിൽ പ്രതിവർഷംഒരാൾക്ക് 300 ദിനാറും 75 നു മുകളിലാണെങ്കിൽ 600 ദിനാറുംവീതം ഈടാക്കാനാണ് നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x