Currency

പാസ്പോര്‍ട്ട് അപേക്ഷയുടെ ഫീസ് കുറച്ചു; ഇനി മുതല്‍ ഹിന്ദിയിലും

സ്വന്തം ലേഖകന്‍Friday, June 23, 2017 9:40 pm

എട്ട് വയസില്‍ താഴെയുള്ളവരുടേയും 60 വയസിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്. പാസ്‌പോര്‍ട്ട് ഫീസില്‍ 10 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതുതായി നല്‍കുന്ന പാസ്പോര്‍ട്ടുകളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകള്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇംഗ്ലീഷില്‍ മാത്രമാണ് അച്ചടിച്ചിരുന്നത്.

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത. പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചു. എട്ട് വയസില്‍ താഴെയുള്ളവരുടേയും 60 വയസിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്. പാസ്‌പോര്‍ട്ട് ഫീസില്‍ 10 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പുതുതായി നല്‍കുന്ന പാസ്പോര്‍ട്ടുകളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകള്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇംഗ്ലീഷില്‍ മാത്രമാണ് അച്ചടിച്ചിരുന്നത്. 1967ല്‍ നിലവില്‍ വന്ന പാസ്പോര്‍ട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഹിന്ദിയിലും അച്ചടിക്കാന്‍ തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x