Currency

കുവൈറ്റിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

സ്വന്തം ലേഖകൻSaturday, June 24, 2017 10:13 am

കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കണമെന്ന ആവശ്യമുയരുന്നതിനിടെ, കുവൈറ്റിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തിനടുത്ത് ഇന്ത്യക്കാർ പുതിയതായി കുവൈറ്റിൽ തൊഴിൽ തേടിയെത്തിയതായാണ് കണക്ക്. 

2016 മാർച്ചിലെ കണക്കെടുപ്പിൽ മൊത്തം എണ്ണം ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 498,906 ആയിരുന്നു. ഈ വർഷം മാർച്ചിലെ കണക്ക് പ്രകാരം ഇത് 544,945 ആയിട്ടുണ്ട്. 46039 ഇന്ത്യക്കാരാണ് കഴിഞ്ഞ പന്ത്രണ്ടു മാസങ്ങൾക്കിടെ തൊഴിലിനായി കുവൈറ്റിൽ എത്തിയത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തുന്നവരെയും ഇതിൽ കൂട്ടിയിട്ടില്ല. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x