ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ അത് ഉപയോഗിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ഇടപാടുകള്‍ മുതല്‍ മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിനുവരെ നിര്‍ബന്ധമാകുന്ന ആധാര്‍ മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് പ്രവര്‍ത്തന രഹിതമാകുക.ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ എന്നിവയ്ക്കൊന്നും ആധാര്‍ ഉപയോഗിച്ചില്ലെങ്കിലാണ് ഉപയോഗ ശൂന്യമാകുക.
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ അത് ഉപയോഗിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ഇടപാടുകള്‍ മുതല്‍ മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിനുവരെ നിര്‍ബന്ധമാകുന്ന ആധാര്‍ മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് പ്രവര്‍ത്തന രഹിതമാകുക.ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ എന്നിവയ്ക്കൊന്നും ആധാര്‍ ഉപയോഗിച്ചില്ലെങ്കിലാണ് ഉപയോഗ ശൂന്യമാകുക.
ആധാര്‍ പ്രവര്‍ത്തന രഹിതമായോ എന്ന് നമുക്ക് ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്:
യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
വേരിഫൈ ആധാര്‍ നമ്പര്‍ എന്ന ലിങ്ക് വഴി സ്റ്റാറ്റസ് പരിശോധിക്കാം.
ആധാര്‍ നമ്പര്‍ നല്‍കുക, കാപ്ച നല്‍കിയതിന് ശേഷം വെരിഫൈ ബട്ടണ്‍ ക്ലിക് ചെയ്യുക.

ആധാര്‍ പ്രവര്‍ത്തന രഹിതമായാല്‍ ഇക്കാര്യങ്ങള്‍ ചെയ്യുക:
നിങ്ങളുടെ ആധാര്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ ആവശ്യമായ രേഖകളുമായി തൊട്ടടുത്ത റജിസ്ട്രേഷന് സെന്ററിലെത്തുക.
അവിടെ നിന്ന് ആധാര്‍ പുതുക്കാനുള്ള ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കുക.
ഒപ്പം 25 രൂപ ഫീസും നല്‍കണം. (ബയോമെട്രിക് വിവരങ്ങള്‍ ആദ്യം മുതല്‍ രേഖപ്പെടുത്തും)
മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കും. തുടര്‍ന്ന് ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നിങ്ങളുടെ പുതിയ ആധാര്‍ കാര്‍ഡ് പ്രവര്‍ത്തന ക്ഷമമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.