
കുവൈറ്റ് സിറ്റി: വിവിധയിനം മരുന്നുകളുടെയും ന്യൂട്രീഷനൽ സപ്ലിമെന്റുകളുടെയും വില വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ ആരോഗ്യമന്ത്രി ജമാൽ അൽ ഹർബി ഒപ്പുവെച്ചു. 1330 മരുന്നുകളുടെയും 24 ന്യൂട്രീഷൻ സപ്ലിമെന്റുകളിടേയും വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
45 ശതമാനം വരെയാണ് വർധനയുണ്ടാകുക. മരുന്നുവില നിർണയ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ ജി.സി.സി രാജ്യങ്ങളിൽ മരുന്നുവില കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് കുവൈറ്റ്.
നേരത്തെ ജിസിസി തലത്തിൽ ജീവൻരക്ഷാ മരുന്നുകളുടെ വില ഏകീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 1200ഉം രണ്ടാം ഘട്ടത്തിൽ 900വും മരുന്നുകളുടെ വിലയാണ് ഏകീകരിച്ചത്. 1000 മരുന്നുകളുടെ കൂടി വില എകീകരിക്കാൻ നീക്കമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.