
എസ്.ബി.ടി ശാഖകള്‍ എസ്.ബി.ഐ ആയതോടെ പണം അയയ്ക്കുന്നതിനുള്ള IFSC കോഡിന്റെ കാര്യത്തില്‍ ഇടുപാടുകാര്‍ ആശയക്കുഴപ്പത്തിലാണ്. ജൂണ്‍ 30 വരെ എസ്.ബി.ടിയുടെ IFSC കോഡാണ് പണം അയയ്ക്കുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം പണമയയ്ക്കാന്‍ പുതിയ IFSC കോഡ് ആവശ്യമാണ്.
പുതിയ IFSC കോഡ് കണ്ടെത്തുന്നതിനുള്ള എളുപ്പവഴികൾ
നിലവിലുണ്ടായിരുന്ന എസ് ബി ടി IFSC കോഡിൽ ചെറിയൊരു മാറ്റം വരുത്തിയാൽ എസ് ബി ഐ യിൽ ലെയിച്ചതിനു ശേഷമുള്ള പുതിയ IFSC കോഡ് ലഭിക്കും. അതിനായി പഴയ IFSC കോഡിൽ ആദ്യം വരുന്ന ‘ SBTR000 ‘ എന്നത് SBIN007 എന്നാക്കി മാറ്റുക, മറ്റു മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതില്ല.
ഉദാഹരണത്തിന് നിങ്ങൾക്ക് തിരുവല്ല എസ് ബി ടി ബാങ്കിലായിരുന്നു അക്കൗണ്ട് ഉണ്ടായിരുന്നതെന്ന് കരുതുക. നിങ്ങൾ ഇതുവരെ തിരുവല്ല എസ് ബി ടിയുടെ IFSC കോഡ് SBTR0000094 എന്നാണ് ഉപയോഗിച്ചത്. ഈ കോഡിലെ SBTR000 എന്നത് മാറ്റി SBIN007 എന്നാക്കിയാൽ പുതിയ IFSC കോഡ് ലഭിക്കും. അതായതു SBIN0070094 ആണ് എസ് ബി ടി തിരുവല്ല ശാഖ എസ് ബി ഐ യിൽ ലെയിച്ചതിനു ശേഷമുള്ള IFSC കോഡ്. അതുപോലെ പൈങ്ങോട്ടൂർ എസ് ബി ടി ശാഖയുടെ പഴയ IFSC കോഡ് SBTR0001260 എന്നായിരുന്നു. എസ് ബി ഐ യിൽ ലെയിച്ചതിനു ശേഷമുള്ള പുതിയ കോഡ് SBIN0071260 എന്നായി.
ഓടിക്കളിക്കാൻ ഒരു പുതിയ കൂട്ടായ്മ- ചെറി റിട്ടർമെന്റ് ഹോംസ്
പഴയ എസ് ബി ടി ശാഖയുടെ branch code അറിയാമെങ്കിൽ ഈ കോഡിന്റെ അവസാന നാലക്കത്തിന് മുൻപിൽ SBIN007 എന്ന് ചേർത്തും പുതിയ IFSC കോഡ് കണ്ടെത്താം.
ഉദാഹരണത്തിന് തിരുവല്ല എസ് ബി ടി ശാഖയുടെ ബ്രാഞ്ച് കോഡ് ‘000094’ എന്നായിരുന്നു. പ്രസ്തുത കോഡിന്റെ അവസാന നാലക്കത്തിന് (0094) മുൻപിൽ ‘SBIN007’ എന്ന് കൂടി ചേർത്താൽ പുതിയ IFSC കോഡ് ലഭിക്കും SBIN0070094
ഈ രീതിയില്‍ നിങ്ങളുടെ പഴയ എസ് ബി ടി ബാങ്കിന്റെ IFSC കോഡ് എളുപ്പത്തിൽ കണ്ടെത്താനാകും.
12th Garshom International Awards online nomination Click here
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.