Currency

അബൂദബി പൊലീസിന്റെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സ്വയം സഹായ സൗകര്യം

സ്വന്തം ലേഖകന്‍Thursday, July 13, 2017 1:05 pm

അബൂദബി: ജനങ്ങള്‍ക്ക് അബൂദബി പൊലീസിന്റെ സേവനങ്ങള്‍ തേടുന്നതിനും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഓണ്‍ലൈന്‍ സ്വയം സഹായ സൗകര്യങ്ങള്‍ നിലവില്‍ വന്നു. സുരക്ഷ, ഗതാഗത സൗകര്യങ്ങള്‍, മറ്റ് ബഹുമുഖ ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സേവനമാണ് ആരംഭിക്കുന്നത്. പുതിയ പദ്ധതി അബൂദബി പൊലീസ് ഡയറക്ടര്‍ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ശരീഫി ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ സൗകര്യങ്ങളും സന്തോഷവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചത്. പൊലീസിന്റെ സേവന കേന്ദ്രങ്ങളിലും അബൂദബി, അല്‍ഐന്‍, അല ദഫ്ര എന്നിവിടങ്ങളിലെ ഷോപ്പിങ് മാളുകളിലും സൗകര്യങ്ങളുണ്ടാവും. ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനമെന്ന് മേജര്‍ ജനറല്‍ അല്‍ ശരീഫി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x