Currency

വേള്‍ഡ‍് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബാംഗ്ലൂരിൽ

സ്വന്തം ലേഖകൻThursday, August 25, 2016 11:53 am

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ആഗസ്റ്റ് 26,27,28 തീയതികളില്‍ ബാംഗ്ലൂരില്‍ വച്ച് നടക്കും. ബാംഗ്ലൂരില്‍ ഹോട്ടല്‍ കാപിറ്റലിലും ഹോട്ടല്‍ ലീല പാലസിലുമാണ് മൂന്ന് ദിവസത്തെ പരിപാടികള്‍ നടക്കുക.

ബാംഗളൂർ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍  കോണ്‍ഫറന്‍സ് ആഗസ്റ്റ് 26,27,28 തീയതികളില്‍ ബാംഗ്ലൂരില്‍ വച്ച് നടക്കും. ബാംഗ്ലൂരില്‍ ഹോട്ടല്‍ കാപിറ്റലിലും ഹോട്ടല്‍ ലീല പാലസിലുമായി നടക്കുന്ന പരിപാടികളിൽ 65 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് പരിപാടികള്‍ ആരംഭിക്കും. ആഗസ്റ്റ് 27 ന് രാവിലെ 6.30 മണിക്ക് ബാംഗ്ലൂരിലെ പ്രശസ്തമായ കബണ്‍ പാര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സിലും ആള്‍ ഇന്ത്യാ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കാന്‍സര്‍ പ്രതിരോധത്തിനും കാന്‍സര്‍ രോഗികളുടെ സംരക്ഷണത്തിനുമായി നടത്തുന്ന വേൾഡ് വാക്ക് എന്ന പരിപാടി  ശ്രീമതി അഞ്ജു ബോബി ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യും.

കോൺഫറൻസിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാറുകള്‍, പൊതുചര്‍ച്ചകള്‍, യുവജന ശില്പശാല, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. അതിനുശേഷം ഹോട്ടല്‍ ലീലാ പാലസില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വിവിധ കലാപരിപാടികളും നടക്കും. സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x