Currency

അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം

സ്വന്തം ലേഖകന്‍Thursday, July 20, 2017 11:58 am

ഇപ്‌സോസ് നടത്തിയ കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് സ്ഥാനക്കയറ്റം നേടിയത്. 26 രാജ്യങ്ങളില്‍ നിന്നായി 16നും 64നും ഇടയില്‍ പ്രായമുള്ള 18000 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്. പട്ടികയില്‍ ന്യൂയോര്‍ക്ക് ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

അബുദാബി: താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളില്‍ അബുദാബിക്ക് രണ്ടാം സ്ഥാനം. ഇപ്‌സോസ് നടത്തിയ കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് സ്ഥാനക്കയറ്റം നേടിയത്. 26 രാജ്യങ്ങളില്‍ നിന്നായി 16നും 64നും ഇടയില്‍ പ്രായമുള്ള 18000 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

പട്ടികയില്‍ ന്യൂയോര്‍ക്ക് ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലണ്ടന്‍ ഹോംകോങ്, ടോക്കിയോ, സൂറിച്ച്, ബെയ്ജിംഗ്, ലോസ് ആഞ്ചലോസ്, ബെര്‍ലിന്‍, ഷാംങ്കായ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന നഗരങ്ങള്‍.

വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ നഗരങ്ങളുടെ കാര്യത്തില്‍ ന്യൂയോര്‍ക്കിന് തൊട്ട് പിന്നിലാണ് അബുദാബി. 21ശതമാനം പേരാണ് അബുദാബിക്ക് താത്പര്യം പ്രകടിപ്പിച്ചത്. ന്യൂയോര്‍ക്കിന് ലഭിച്ചതിനേക്കാള്‍ രണ്ട് ശതമാനം മാത്രമാണ് കുറവ്. 16 മുതല്‍ 64 വയസുവരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഇപ്‌സോസ് പഠനം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്ന് തലമുറകളില്‍പ്പെട്ട ആളുകളും ഏറ്റവും ഇഷ്ടപ്പെടുന്ന നഗരമായി അബുദാബി തെരഞ്ഞെടുത്തിട്ടുണ്ട്.

ആകര്‍ഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള അബുദാബിയെ സഞ്ചാരികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ട ലോകത്തിലെ അഞ്ചാമത്തെ നഗരമായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രമുഖ സഞ്ചാര വിവര വെബ്‌സൈറ്റായ ട്രിപ് അഡ്‌വൈസര്‍ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാന്റ്മാര്‍ക്കുകളില്‍ രണ്ടാം സ്ഥാനം നല്‍കുന്നത് അബുദാബിയിലെ ശൈഖ് സായിദ് പള്ളിക്കാണ്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x