എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 348 വിമാനമാണ് 19 മണിക്കൂറിലേറെ വൈകിയത്. 160 ലേറെ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. യാത്രപുറപ്പെടുന്നതിന് എയര്‍പോട്ടിന്റെ ബസില്‍ വിമാനത്തിന് തൊട്ടടുത്ത് യാത്രക്കാരെ എത്തിച്ച ശേഷമാണ് യാത്രതുടരാനാവില്ലെന്ന് അറിയിപ്പ് ലഭിച്ചത്.
അബൂദബി: അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 19 മണിക്കൂര്‍ വൈകി. ബുധനാഴ്ച രാത്രി 12 ന് പുറപ്പെടേണ്ട വിമാനമാണ് എയര്‍ഇന്ത്യ വിമാനമാണ് യാത്രക്കാരെ വലച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
അബൂദബി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ബുധനാഴ്ച രാത്രി പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 348 വിമാനമാണ് 19 മണിക്കൂറിലേറെ വൈകിയത്. 160 ലേറെ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. യാത്രപുറപ്പെടുന്നതിന് എയര്‍പോട്ടിന്റെ ബസില്‍ വിമാനത്തിന് തൊട്ടടുത്ത് യാത്രക്കാരെ എത്തിച്ച ശേഷമാണ് യാത്രതുടരാനാവില്ലെന്ന് അറിയിപ്പ് ലഭിച്ചത്. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ പുറപ്പെടുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ യാത്രക്കാരെ വീണ്ടും വിമാനത്താവളത്തിലെത്തിച്ചു.
വൈകിട്ട് ആറിന് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റിയിട്ടും അനിശ്ചിതത്വം തുടര്‍ന്നു. അതേസമയം സാങ്കേതിക തകരാര്‍ പരിഹരിച്ചതിന്റെ രേഖ കിട്ടാത്തതാണ് ഇതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. ഒരു രാത്രിയും പകലും നീണ്ട ദുരിതങ്ങള്‍ക്കൊടുവിലാണ് വ്യാഴാഴ്ച രാത്രി ഏഴേകാലിന് വിമാനം പറന്നുയര്‍ന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.