
മസ്‌കത്ത്: സി.ഡി.എം മെഷീനുകള്‍ വഴിയും മറ്റും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് നമ്പര്‍ മാറിപ്പോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ അബദ്ധത്തില്‍ പണം നഷ്ടപ്പെടുന്നയാള്‍ക്ക് അത് തിരികെ ലഭിക്കുവാനുള്ള അവകാശം ഉണ്ട്. നമ്പര്‍ മാറി അക്കൗണ്ടിലെത്തുന്ന പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കാത്തവര്‍ ഒമാനി നിയമപ്രകാരം ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
Nomination online for 12th Garshom International Awards click here
കമ്യൂണിറ്റി ആന്‍ഡ് ലോ മാസികയുടെ മേയ് ലക്കത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തെറ്റായ ബാങ്ക് അക്കൗണ്ടില്‍ അബദ്ധത്തില്‍ പണം നിക്ഷേപിക്കുന്നയാള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒമാനി പീനല്‍കോഡിന്റെ 297ാം ആര്‍ട്ടിക്കിളാണ് നിക്ഷേപിക്കുന്നയാള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
നമ്പര്‍ മാറി പണം നിക്ഷേപിച്ച കാര്യം അറിയിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും തിരികെ ലഭിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പരാതി നല്‍കണം. പണം തിരികെ നല്‍കാത്തയാള്‍ക്ക് രണ്ടുവര്‍ഷം വരെ തടവുശിക്ഷ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.