റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള ആകെ പ്രവാസികള്‍ 22,71,752 ആണ്. പ്രവാസികളില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം എണ്ണത്തില്‍ വളരെയധികം പിന്നിലായി ഇടുക്കിയില്‍ നിന്നാണ് കുറവ് പ്രവാസികള്‍.
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള ആകെ പ്രവാസികള്‍ 22,71,752 ആണ്. പ്രവാസികളില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം എണ്ണത്തില്‍ വളരെയധികം പിന്നിലായി ഇടുക്കിയില്‍ നിന്നാണ് കുറവ് പ്രവാസികള്‍. നാലായിരത്തിലേറെ മാത്രമാണ് ഇടുക്കിയില്‍ നിന്നുള്ളവര്‍.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രവാസി മലയാളികള്‍ ജില്ല തിരിച്ച്:
തിരുവനന്തപുരം-2,64,419
കൊല്ലം- 1,62,866
പത്തനംതിട്ട-1,04,345
ആലപ്പുഴ-1,19,669
കോട്ടയം-53,118
ഇടുക്കി- 4,085
എറണാകുളം- 1,17,042
തൃശൂര്‍- 1,87,545
പാലക്കാട്-74,268
മലപ്പുറം- 3,97,103
കോഴിക്കോട-2,45,490
വയനാട്- 23,060
കണ്ണൂര്‍- 2,89,973
കാസര്‍കോട് -1,28,770
സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ ആദ്യമായി നടത്തിയ പ്രവാസി സെന്‍സസ് പ്രകാരം 16.25 ലക്ഷമാണ് പ്രവാസി മലയാളികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.