
അബുദാബി: വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അബുദാബിയില്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നടത്തുന്നു. കൊടും ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണം. ഈ വര്‍ഷം ആറ് മാസത്തിനകം 11 വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായി. ഇതില്‍ നാലു പേര് മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫീല്‍ഡ് ബോധവല്‍ക്കരണ ക്യാംപെയിന് ആരംഭിച്ചത്.
തലസ്ഥാന എമിറേറ്റിലെ ഇന്റേണല്‍ റോഡുകളിലും എക്സ്റ്റേണല്‍ റോഡുകളിലും ഒരു മാസം നടത്തുന്ന ഫീല്‍ഡ് ഡ്രൈവ് ബോധവല്‍ക്കരണ ക്യാംപെയിനില്‍ വാഹനങ്ങളുടെ ടയര്‍ പരിശോധിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്നു. ടയര്‍ സ്പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ട്രാഫിക് പട്രോളിങ് നടത്തുന്നതോടൊപ്പം വാഹനങ്ങളുടെ ടയര്‍ പരിശോധിക്കുകയും ചെയ്യും. മൂന്നു വര്‍ഷത്തിലധികം പഴക്കമുള്ള ടയറുകള്‍ ദീര്‍ഘ ദൂരയാത്രക്കുള്ള വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം ഗുരുതരമായ അപകടങ്ങള്‍ കാരണമാകാറുണ്ട്.
അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഫീല്‍ഡ് ക്യാംപെയിനില്‍ ഇതിനകം ആയിരത്തോളം വാഹനങ്ങളുടെ ടയര്‍ പരിശോധിക്കുകയും സുരക്ഷാ അവ ബോധം നല്‍കുകയും ചെയ്തു. വാഹനങ്ങളില്‍ പഴയതോ കാലപ്പഴക്കം ചെന്നതോ ആയ ടയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രകാരം പിഴ ചുമത്തുക. ഇതോടൊപ്പം ഡ്രൈവറുടെ ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.