കുവൈറ്റിൽ സ്വദേശികൾ തമ്മിലുള്ള വിവാഹനിരക്ക് 83.7 ശതമാനമായി ഉയർന്നിട്ടുണ്ട്.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശികൾ തമ്മിലുള്ള വിവാഹ നിരക്ക് വർധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ സ്വദേശികൾ തമ്മിലുള്ള വിവാഹനിരക്ക് 83.7 ശതമാനമായി ഉയർന്നിട്ടുണ്ട്. നേരത്തെ ഇത് 71 ശതമാനമായിരുന്നു.
നീതിന്യായ മന്ത്രാലയത്തിലെ വിവാഹ രജിസ്േട്രഷൻകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം വരൻ കുവൈത്തിയും വധു മറ്റ് രാജ്യക്കാരിയുമായി 3717 വിവാഹമാണ് (9.8ശതമാനം) കഴിഞ്ഞ മൂന്ന് വർഷത്തിൽ നടന്നത്.
കുവൈറ്റി യുവാവ് അറബ് വംശജയല്ലാത്ത യുവതികളെ വിവാഹം ചെയ്തത് 2.5 ശതമാനം മാത്രമാണ്. ഭാര്യ കുവൈറ്റിയും ഭർത്താവ് കുവൈറ്റിയല്ലാത്തതുമായ 3367 വിവാഹവും മൂന്ന് വർഷത്തിൽ നടക്കുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.