Currency

പ്രവാസികളുടെ ചികിത്സാ നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നു; കാൻസർ രോഗികളായ കുട്ടികൾക്ക് ഇളവ്

സ്വന്തം ലേഖകൻTuesday, August 1, 2017 9:54 pm

കുവൈറ്റിലെ പ്രവാസികൾക്കുള്ള ചികിത്സാനിരക്കു വർധന രണ്ടു ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്കുള്ള ചികിത്സാനിരക്കു വർധന രണ്ടു ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി ഡോ: ജമാൽ അൽ-ഹർബി അറിയിച്ചു. ആദ്യഘട്ടത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് മാത്രമായിരിക്കും നിരക്കു വർധന ബാധകമാകുക.

കുവൈറ്റി പൗരരല്ലാത്ത പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കാൻസർ ചികിത്സ ഫീസ് നൽകേണ്ടി വരില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കുവൈറ്റിൽ വെച്ച് രോഗം സ്ഥിരീകരിക്കപ്പെട്ട, അംഗീകൃത വിസയുള്ള കുട്ടികൾക്കാണ് കാൻസർ ചികിത്സയിൽ ഇളവ് ലഭിക്കുക.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x