Currency

ഉയർന്ന കോൾ ചാർജുകൾ മൂലം ബഹ്റൈനിലെ ടെലികോം ഉപഭോക്താക്കൾ ദുരിതത്തിൽ

സ്വന്തം ലേഖകൻMonday, August 7, 2017 12:36 pm

ബഹ്റൈനിലെ ടെലികോം സേവനദാതാക്കൾ പ്രവാസികൾ അടക്കമുള്ള ഉപഭോക്താക്കൾക്ക് നൽകിവന്നിരുന്നു ഓഫറുകൾ നിർത്തലാക്കുന്നു

മനാമ: ബഹ്റൈനിലെ ടെലികോം സേവനദാതാക്കൾ പ്രവാസികൾ അടക്കമുള്ള ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി. മുമ്പ് കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന ഇന്റർനാഷണൽ കോൾ ചാർജുകളിലടക്കം വൻ വർധനയാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഡാറ്റ സേവനങ്ങളിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്.

ടെലികോം സേവനദാതാക്കൾക്കിടയിൽ നിലനിന്നിരുന്ന മത്സരം മൂലമാണ് നേരത്തെ മെച്ചപ്പെട്ട ഓഫറുകൾ ലഭ്യമായിരുന്നത്. എന്നാൽ മിക്ക കമ്പനികളും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുക എന്നതിൽ നിന്നും സ്ഥിരവരുമാനം ഉണ്ടാക്കുക എന്നതിലേക്ക് നിലപാട് മാറ്റിയതോടെയാണ് ഉപഭോക്താക്കൾക്കു ഉയർന്ന നിരക്ക് നൽകേണ്ടി വന്നിരിക്കുന്നത്.

കുറഞ്ഞ നിരക്കുകളിൽ ലഭ്യമാക്കിയിരുന്ന പ്ലാനുകൾ മിക്കതും നിർത്തലാക്കുകയോ കൂടുതൽ നിരക്കിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. കമ്പനികൾ നൽകിവരുന്ന ഓഫറുകൾ നിർത്തലാക്കിയതിൽ തങ്ങൾക്കു യതൊരുവിധ ഇടപെടലുകളും നടത്താനാകില്ലെന്ന് രാജ്യത്തെ ടെലികോം റെഗുലേറ്ററി അതോററ്റിയും വ്യക്തമാക്കിയിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x