സ്ഥിരതാമസക്കാരായ വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. ഫീസ് നിരക്കുകൾ അറിയാം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശികളുടെ ചികിത്സാനിരക്ക് വർധിപ്പിച്ചതോടെ നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും 50 ദിനാർ വരെ ഫീസ് നൽകേണ്ടി വന്നിരിക്കുകയാണ്. സ്ഥിരതാമസക്കാരായ വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. പ്രധാന മാറ്റങ്ങൾ ചുവടെ:
സ്ഥിരതാമസക്കാരായ വിദേശികളുടെ ഫീ നിരക്ക്
- ആരോഗ്യ ഇൻഷുറൻസ് അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ ക്ലിനിക്കുകളിലെ പരിശോധനാ ഫീസ്, നേരത്തെ ഒരു ദിനാർ ഈടാക്കിയിരുന്നത് 2 ദിനാർ ആകും
- ആശുപത്രികളിൽ വിദേശികളുടെ ക്ലിനിക്കുകളിലെ പരിശോധനാ ഫീസ് 2 ദിനാർ ആയിരുന്നത് അഞ്ചു ദിനാർ ആകും
- ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ പത്തു ദിനാർ ആയിരിക്കും ഫീസ്
- പ്രാഥമിക ലാബ് ടെസ്റ്റുകൾ, റെഗുലർ എക്സ് റേ എന്നിവ ഒഴികെ എല്ലാ സേവനങ്ങൾക്കും പ്രത്യേക ഫീസ് നൽകേണ്ടിവരും
- അഡ്മിറ്റാകുന്നവർ ജനറൽ വാർഡിനു ഓരോ ദിവസത്തിനും പത്തു ദിനാർ നൽകണം
- 30 ദിനാർ ആണ് പ്രതിദിന ഐസിയു ഫീസ്
- പ്രൈവറ്റ് റൂം ലഭിക്കണമെങ്കിൽ ഓരോ ദിവസത്തിനും 50 ദിനാർ വീതം നൽകുന്നതിന് പുറമെ 200 ദിനാർ കെട്ടിവെക്കുകയും വേണം
- മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക് പത്തു ദിനാറും പ്രസവത്തിനു മൂന്നു ദിവസത്തെ ആശുപത്രി വാസം ഉൾപ്പെടെ അമ്പതു ദിനാറും നൽകണം.
സന്ദർശക വിസയിലെത്തിയവർക്കുള്ള ഫീ നിരക്ക്
- സന്ദർശന വിസയിലുള്ളവർക്കു ക്ലിനിക്കുകളിൽ 10 ദിനാറും ആശുപത്രികളിൽ 20 ദിനാറും സ്പെഷ്യൽ ഒപി ക്ലിനിക്കുകളിൽ 30 ദിനാറും ആണ് പരിശോധനാഫീസ്
- ജനറൽ വാർഡിലെ താമസത്തിനു 150 ദിനാർ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70 വീതം അടക്കുകയും വേണം
- പ്രതിദിന ഐ സി യു ഫീസ് 220 ദിനാറാണ്
- പ്രൈവറ് റൂമിനു 130 ദിനാർ പ്രതിദിന വാടകക്കു പുറമെ 300 ദിനാർ കെട്ടിവെക്കുകയും വേണം.
- മേജർ ശസ്ത്രക്രിയകൾ 500 ദിനാർ, മീഡിയം റിസ്ക് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ 300 ദിനാർ . മൈനർ ആണെങ്കിൽ 250 ദിനാർ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.