Currency

കുവൈറ്റിൽ ഗാർഹികത്തൊഴിലാളികൾക്കായി ഓൺ‌ലൈൻ വഴി അപേക്ഷ സമർപ്പിക്കാം

സ്വന്തം ലേഖകൻTuesday, August 8, 2017 10:17 pm

ഓരോ ഗവർണറേറ്റ് പരിധിയിലുമുള്ള സ്വദേശി സ്പോൺസർമാർ അതത് ഓഫിസിനെ സമീപിച്ചാണു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗാർഹികത്തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ഓൺ‌ലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റിനായി രൂപവൽക്കരിച്ച അൽ ദു‌ർ‌റ കമ്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന കമ്പനിക്ക് ഇതിനായി ആറു ഗവർണറേറ്റുകളിലും ഓഫിസുകൾ ഉണ്ടാകും. ജം‌ഇയ്യകൾ കേന്ദ്രീകരിച്ചാകും ഓഫിസുകളുടെ പ്രവർത്തനം. ഓരോ ഗവർണറേറ്റ് പരിധിയിലുമുള്ള സ്വദേശി സ്പോൺസർമാർ അതത് ഓഫിസിനെ സമീപിച്ചാണു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.

കുവൈറ്റിൽ എത്തിക്കഴിഞ്ഞ ഗാർഹിക തൊഴിലാളിയെ ഓഫിസിൽ എത്തി സ്വീകരിക്കണം. വിവരമറിയിച്ച് 24 മണിക്കൂറിനകം ഏറ്റുവാങ്ങാതിരുന്നാൽ നിയമപരമായ ഉത്തരവാദിത്തം സ്പോൺസർമാർക്കായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x