നികുതി വെട്ടിപ്പ്, ഇരട്ടനികുതി എന്നിവ തടയാൻ ഇന്ത്യയുമായുള്ള കരാറിൽ ഭേദഗതി വരുത്തുന്നതിനുള്ള കരടു ബില്ലിനു കുവൈറ്റ് മന്ത്രിസഭയുടെ അംഗീകാരം
കുവൈറ്റ് സിറ്റി: നികുതി വെട്ടിപ്പ്, ഇരട്ടനികുതി എന്നിവ തടയാൻ ഇന്ത്യയുമായുള്ള കരാറിൽ ഭേദഗതി വരുത്തുന്നതിനുള്ള കരടു ബില്ലിനു കുവൈറ്റ് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്രൂണയുമായും സമാനരീതിയിലുള്ള കരട് ബില്ലിന് അംഗീകാരം നൽകി.
ജിസിസി തലത്തിൽ ഏകീകൃത മൂല്യവർധിത നികുതി (വാറ്റ്), സിലക്ടീവ് ടാക്സ്, സാമ്പത്തിക ജുഡീഷ്യറി കമ്മിഷൻ സ്റ്റാറ്റ്യൂട്ട് എന്നിവ സംബന്ധിച്ച കരടു ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
2018 ജനുവരി ഒന്നുമുതൽ വാറ്റ് ഏർപ്പെടുത്താൻ ജിസിസി തീരുമാനിച്ചിരുന്നു. അതിനനുസൃതമായി തയാറാക്കിയ കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
മന്ത്രിസഭ അംഗീകരിച്ച മുഴുവൻ കരടു ബില്ലുകളും അമീറിന്റെ അനുമതിക്കായി അയച്ചു. അവ പിന്നീടു പാർലമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.