41.94 ശതകോടി ദിനാറാണ് 2016-17 സാമ്പത്തികവർഷത്തിൽ കുവൈത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കുകളിൽ പ്രവാസികൾ നടത്തിയ നിക്ഷേപത്തിൽ വർധന. കഴിഞ്ഞ സാമ്പത്തികവർഷം നൂറുകോടി ദിനാറിന്റെ വർധനയാണു ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
41.94 ശതകോടി ദിനാറാണ് 2016-17 സാമ്പത്തികവർഷത്തിൽ കുവൈത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. തൊട്ടുമുൻപത്തെ വർഷം ഇത് 40.94 ശതകോടി ദിനാർ ആയിരുന്നു.
കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ വാർഷിക സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം പ്രവാസി നിക്ഷേപത്തിൽ 2.4 ശതമാനം ആണ് ഉണ്ടായിരിക്കുന്ന വർധന.
അതേസമയം ഗോൾഡ് കൌൺസിൽ പുറത്തു വിട്ട ഏറ്റവും പുതിയ സ്ഥിതി വിവരകണക്കനുസരിച്ചു സ്വർണശേഖരത്തിന്റെ കാര്യത്തിൽ കുവൈറ്റിന് അറബ് മേഖലയിൽ ആറാം സ്ഥാനമാണുള്ളത്. 79ടൺ സ്വർണ ശേഖരമാണു രാജ്യത്തിനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.