Currency

അബൂദബിയില്‍ പക്ഷി- മുട്ട ഇറക്കുമതി നിരോധിച്ചു

സ്വന്തം ലേഖകന്‍Tuesday, August 15, 2017 11:35 am

ഫിലിപ്പീന്‍സില്‍ നിന്നുള്ള കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍, കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, മുട്ട എന്നിവയുടെ ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു.

അബൂദബി: ഫിലിപ്പീന്‍സില്‍ നിന്നുള്ള കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍, കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, മുട്ട എന്നിവയുടെ ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. പക്ഷിമാംസം, വേവിക്കാത്ത പക്ഷിമാംസ ഉല്‍പന്നങ്ങള്‍, ചൂടാക്കി സംസ്‌കരിക്കാത്ത പക്ഷിയവശിഷ്ടങ്ങള്‍ എന്നിവക്കും നിരോധനം ബാധകമാണ്. ഫിലിപ്പീന്‍സില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിരോധനം.

എന്നാല്‍, വേവിച്ച പക്ഷിമാംസ ഉല്‍പന്നങ്ങളും ചൂടാക്കി സംസ്‌കരിച്ച പക്ഷിയവശിഷ്ട ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാം. ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഉല്‍പന്നങ്ങള്‍ ജൂലൈ മൂന്നിന് മുമ്പ് ഇറക്കുമതി ചെയ്തവയാണെങ്കില്‍ വിപണിയില്‍ അനുവദിക്കും. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ സ്രോതസ് സര്‍ട്ടിഫിക്കറ്റ്, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ കര്‍ശന പരിശോധനക്ക് വിധേയമാക്കും.

യു.എ.ഇയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഉല്‍പന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശാധിക്കുമെന്നും ഭക്ഷ്യവസ്തുക്കള്‍ ആവശ്യമായ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നറിയുന്നതിന് സാമ്പിളുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x