ഹജ്ജിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ ഖത്തര്‍ പൗരന്മാര്‍ക് ഹജ്ജിനായി സല്‍വ അതിര്‍ത്തി വഴി സൗദിയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് ദമാം, അല്‍ ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യമായി ജിദ്ദയിലേക്ക് യാത്ര ചെയ്യാം. സൗദി എയര്‍ലൈന്‍സ് വഴി ദോഹയില്‍ നിന്നും ജിദ്ദയിലേക്ക് ഹാജിമാരെ സൗജന്യമായി കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
റിയാദ്: ഖത്തറിന് ആശ്വാസമായി സൗദി തങ്ങളുടെ അതിര്‍ത്തി തുറന്നുകൊടുക്കുന്നു. ഖത്തര്‍ പൗരന്മാരായ ഹാജിമാര്‍ക്ക് ദോഹയിലേക്ക് വിമാനം അയയ്ക്കാനും അതിര്‍ത്തി തുറന്നുനല്‍കാനുമാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അനുമതിയില്ലാതെ ഖത്തര്‍ ഹാജിമാര്‍ക്ക് സല്‍വ അതിര്‍ത്തി വഴി കരമാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കാനും അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുള്ള ബിന്‍ അലി ആല്‍ഥാനി ഇന്നലെ ജിദ്ദയിലെത്തി സൗദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി.
ഹജ്ജിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ ഖത്തര്‍ പൗരന്മാര്‍ക് ഹജ്ജിനായി സല്‍വ അതിര്‍ത്തി വഴി സൗദിയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് ദമാം, അല്‍ ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യമായി ജിദ്ദയിലേക്ക് യാത്ര ചെയ്യാം. സൗദി എയര്‍ലൈന്‍സ് വഴി ദോഹയില്‍ നിന്നും ജിദ്ദയിലേക്ക് ഹാജിമാരെ സൗജന്യമായി കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഹജ്ജ് ദിനങ്ങള്‍ അടുത്തതോടെ ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുമോയെന്ന സംശയം നിലനില്‍ക്കയാണ് സൗദിയുടെ പ്രഖ്യാപനം.
ഈ വര്‍ഷം ജൂണ്‍ ആദ്യവാരം ഖത്തറിനുമേല്‍ തീവ്രവാദ ബന്ധം ആരോപിച്ച് സൗദിയും യുഎഇയും ഉള്‍പ്പെടെ അഞ്ചുരാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ എത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നതും.
നയതന്ത്ര ബന്ധം വിഛേദിച്ചത് ഹജ്ജ് തീര്‍ ഥാടനത്ത ബാധിക്കില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയതാണ്. മിനായില്‍ ഖത്തര്‍ തീര്‍ഥാടകരെ സ്വാഗതം ചെയ്ത ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഖത്തറില്‍ നിന്നും ഹജ്ജിന് തിരിക്കുന്നവര്‍ ആഗസ്റ്റ് 26ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.