
മക്ക: ഇക്കൊല്ലത്തെ ഹജ്ജിനു ശുഭപര്യവസാനം. വ്യാഴാഴ്ചതന്നെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നൂറുകണക്കിനു ഹാജിമാര്‍ മടങ്ങിയിരുന്നു. അവശേഷിച്ചവര്കൂടി ഇന്നലെ മിനായോടു വിടചൊല്ലിയതോടെ ഹജ്ജിനു വിരാമമായി. മടക്കയാത്രയുടെ തീയതിയനുസരിച്ചേ ഇവര്‍ കഅബയില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തൂ.
ഇന്ത്യയില്‍ നിന്നെത്തിയ 61,853 പേരുടെ മടക്കയാത്ര മദീനയില്‍ നിന്നാണ്. 66,724 പേര് ജിദ്ദയില്‍നിന്നും. മരിച്ച 82 ഇന്ത്യക്കാരുടെ കബറടക്കം മക്കയില്‍തന്നെ നടത്തി. തിങ്കളാഴ്ച ജിദ്ദയില്‍നിന്നു ഗുവാഹത്തിയിലേക്കാണ് ആദ്യ മടക്ക വിമാനം. സെപ്റ്റംബര്‍ 12ന് ആദ്യസംഘം മലയാളികള്‍ കൊച്ചിയില്‍ തിരിച്ചെത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.