Currency

മക്കയില്‍ നിയന്ത്രണംവിട്ട ബസിടിച്ച് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍Wednesday, August 14, 2019 6:30 pm

മക്ക: മക്കയില്‍ റോഡരികിലുണ്ടായിരുന്ന ഹാജിമാര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യന്‍ പൗരനും മരിച്ചു. ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് പൗരന്മാരാണ് മരിച്ച ഇന്ത്യക്കാര്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു മലയാളി വനിതാ ഹാജിക്കും കെ.എം.സി.സി വളണ്ടിയര്‍ക്കും പരിക്കുണ്ട്.

ഹാജിമാരുമായി അസീസിയയിലേക്ക് വന്ന ബസ്സിന്റെ നിയന്ത്രണമാണ് നഷ്ടപ്പെട്ടത്. ബസ്സിനകത്തുള്ള ആര്‍ക്കും പരിക്കില്ല. ചികിത്സയിലുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x