Currency

ഹജ്ജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ ക്രമീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Sunday, November 11, 2018 12:29 pm

റിയാദ്: ഹജ്ജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ ക്രമീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. സൗദി നഗരങ്ങള്‍ക്കിടയിലും പുണ്യനഗരങ്ങളിലും പുതിയ രീതി ഉപയോഗിക്കും. ഈ വര്‍ഷത്തെ ഹജ്ജ് മുതലാണ് സേവനം ഉപയോഗിക്കുക. ഹജ്ജ് തീര്‍ഥാടകരുടെ സൗദിയിലെ യാത്രയും പുണ്യനഗരങ്ങളിലെ ചലനങ്ങളും ഓണ്‍ലൈന്‍ വഴി ക്രമീകരിക്കാനാണ് സജ്ജീകരണം.

ഹജ്ജിന്റെ ദിനങ്ങളില്‍ മക്ക, മിന, അറഫ, മുസ്ദലിഫ് തുടങ്ങിയ പുണ്യനഗരങ്ങളിലാണ് സഞ്ചാരം. ഇവയെല്ലാം സ്മാര്‍ട്ട് സംവിധാനം വഴിയാണ് നിയന്ത്രിക്കുക. ഇതിനുള്ള പദ്ധതി പൂര്‍ത്തിയായതായി ഹജ്ജ മന്ത്രി മന്ത്രി മുഹമ്മദ് ബന്‍തന്‍ വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കുള്ള സേവനം പരമാവധി കുറ്റമറ്റതാക്കല്‍, ആശ്വാസത്തോടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x