
മദീന: മക്കയിലും മദീനയിലും ചൂട് കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഹാജിമാര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിര്‍ജലീകരണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആവശ്യത്തിന് വെള്ളം കരുതണമെന്നതാണ് പ്രധാന മുന്നറിയിപ്പ്. കുടകരുതാനും വെള്ളം കുടിക്കാനും തുടര്‍ച്ചയായി നിര്‍ദേശം നല്‍കുന്നുണ്ട് ഹജ്ജ് മിഷന്‍. കൊടും ചൂടില്‍ ഹാജിമാര്‍ക്ക് സഹായത്തിന് സന്നദ്ധ സംഘടനകളുമുണ്ട്.
കത്തുന്ന ചൂടിലാണ് ഹാജിമാര്‍ ഹറമിലെത്തുന്നത്. വഴി നീളെ ശരീരം തണുപ്പിക്കാന്‍ ഹജ്ജ് മിഷന്‍ ജീവനക്കാരുണ്ട്. ഇന്ന് കേരളത്തില്‍ നിന്നുള്ള അവസാന സംഘം മദീനയില്‍ സന്ദര്‍ശനം നടത്തും. എട്ടു ദിനം മദീനയില്‍ പൂര്‍ത്തിയാക്കുന്ന ഹാജിമാര്‍ മക്കയിലേക്കുള്ള വരവ് തുടരുകയാണ്. വഴി നീളെ സഹായവുമായി മലയാളി സന്നദ്ധ സംഘങ്ങളും സജ്ജമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.