
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളിൽ 68.32 ശതമാനവും പുരുഷന്മാർ. വനിതാ പ്രവാസികളേക്കാൾ അഞ്ചിരട്ടിയാണ് രാജ്യത്തുള്ള പ്രവാസി പുരുഷന്മാരുടെ എണ്ണം. 2016ലെ കണക്കുകൾ പ്രകാരം 1,843,576 ആണ് രാജ്യത്തുള്ള പ്രവാസികളായ പുരുഷന്മാരുടെ എണ്ണം. പ്രവാസി വനിതകളുടെ എണ്ണം 853,619 ആണ്.
2,697,195 പ്രവാസികൾക്കാണ് 2016ൽ കുവൈറ്റിൽ താമസാനുമതി ലഭിച്ചത്. കഴിഞ്ഞ ആറുവർഷത്തിനിടയിൽ കുവൈറ്റിൽ താമസാനുമതി ലഭിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ 465,840 പേരുടെ വർധന ഉണ്ടായി. കഴിഞ്ഞ വർഷം താമസാനുമതി ലഭിച്ചവരിൽ 68 ശതമാനവും പുരുഷന്മാർ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.