Currency

വനിതാവത്കരണം: ഒരു ലക്ഷം വനിതകള്‍ക്ക് ജോലി ലഭിച്ചെന്ന് സൗദി

സ്വന്തം ലേഖകന്‍Sunday, August 20, 2017 8:19 am

റിയാദ്: സൗദിയില്‍ വനിതാവല്‍ക്കരണം നടപ്പിലാക്കിയതിന് ശേഷം ഒരു ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍- സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ത്രീകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ നടപ്പിലാക്കിയ വനിതാവല്‍ക്കരണത്തിലൂടെ സെയില്‍സ് ഗേള്‍ മുതല്‍ ഷോപ് മാനേജര്‍ വരെ വിവിധ തസ്തികയിലാണ് വനിതകളെ നിയമിച്ചിട്ടുളളത്.

സ്ത്രീകളുടെ വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന 13,000 ലേറെ വന്‍കിട ഷോ റൂമുകളാണ് സൗദിയിലുളളത്. ഇവിടങ്ങളിലായി ഒരു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെയില്‍സ് സൂപ്പര്‍വൈസര്‍, മാനേജര്‍ തസ്തികകളില്‍ ഉയര്‍ന്ന വേതനമാണ് വനിതാ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.

ഷോപ് മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകള്‍ക്ക് 20,000 റിയാലും ഇതര ആനുകൂല്യങ്ങളും ചില സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. അതേസമയം സ്ത്രീകള്‍ ലഭിച്ച തൊഴിലുകളില്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

സൗദിയില്‍ തൊഴിലില്ലാത്ത ബിരുദ ധാരികളായ വനിതകളുടെ എണ്ണം കൂടിവരികയാണ്്. നിലവില്‍ 33 ശതമാനമുളള വനിതാ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറയ്ക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x