
റിയാദ്: സൗദി വ്യോമയാന രംഗത്തേക്ക് കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് അവസരമൊരുങ്ങി. കോപൈലറ്റ് തസ്തികകള്‍ അടക്കമുള്ള തസ്തികകള്‍ രാജ്യത്തെ വിവിധ എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചു. സൗദി വനിതകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. രാജ്യത്തെ വിമാനക്കമ്പനി ഫൈ്‌ളനാസ് പുതിയ വനിത സഹപൈലറ്റിനെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
അതേസമയം ഫൈ്‌ളഅദീല്‍ പുതുതായി നിയമിക്കുന്ന 50 സ്വദേശി എയര്‍ഹോസ്റ്റസുമാരില്‍ 30 പേര്‍ വനിതകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി എവിയേഷന്‍ അതോറിറ്റി രാജ്യത്തെ വ്യോമയാന രംഗത്ത് വനിതകള്‍ക്ക് അവസരം നല്‍കാന്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്നാണിത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വനിതകളെ നിയമിക്കാനുള്ള തീരുമാനം എവിയേഷന്‍ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും നിബന്ധനകളും എയര്‍ലൈന്‍സിന്റെ സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.