കമ്മീഷന് ഒരു വര്‍ഷമായിട്ടും ഓഫീസോ മറ്റ് സൗകര്യങ്ങളോ അനുവദിക്കാത്തത് വിവാദമായിരുന്നു. ജസ്റ്റിസ് ഭവദാസന്റെ കൊച്ചിയിലെ വീട്ടിലാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ച് വന്നത്. തുടര്‍ന്ന് ഇപ്പോള്‍ നോര്‍ക്കയുടെ കെട്ടിടത്തിലാണ് കമ്മീഷന് സര്‍ക്കാര്‍ ഓഫീസ് അനുവദിച്ചത്.
കൊച്ചി: പ്രവാസികാര്യ കമ്മീഷന് സര്‍ക്കാര്‍ ഓഫീസ് അനുവദിച്ചു. കമ്മീഷന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അനുവദിച്ചിട്ടില്ലെന്ന് തുടങ്ങി ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ നടപടി. പ്രവാസികളുടെ നിയമപരമായ സംരക്ഷണം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് പി. ഭവദാസന്‍ അധ്യക്ഷനായി പ്രവാസി കമ്മീഷന് സര്‍ക്കാര്‍ രൂപം നല്‍കിയത്.
എന്നാല്‍ കമ്മീഷന് ഒരു വര്‍ഷമായിട്ടും ഓഫീസോ മറ്റ് സൗകര്യങ്ങളോ അനുവദിക്കാത്തത് വിവാദമായിരുന്നു. ജസ്റ്റിസ് ഭവദാസന്റെ കൊച്ചിയിലെ വീട്ടിലാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ച് വന്നത്. തുടര്‍ന്ന് ഇപ്പോള്‍ നോര്‍ക്കയുടെ കെട്ടിടത്തിലാണ് കമ്മീഷന് സര്‍ക്കാര്‍ ഓഫീസ് അനുവദിച്ചത്.
ഓഫീസ് അനുവദിച്ചെങ്കിലും പരിമിതികളേറെയാണെന്ന് ജസ്റ്റിസ് പി. ഭവദാസന്‍ കുറ്റപ്പെടുത്തി. പുതിയ അംഗങ്ങളെ നിയമിക്കാത്തതിനാല്‍ യോഗം ചേരാന്‍ പോലുമാകാതെ കമ്മീഷന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്നും അദേഹം കുറ്റപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.