Currency

സൗദിയില്‍ വിദേശത്തുനിന്നുള്ള എഞ്ചിനീയര്‍മാര്‍ക്ക് 5 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണമെന്ന് നിബന്ധന

സ്വന്തം ലേഖകന്‍Friday, August 25, 2017 11:55 am

തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പുവരുത്തുന്നതിന് പുറമെ സൗദി തൊഴില്‍ വിപണിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിങ് ബിരുദമുള്ള സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ വിദേശ റിക്രൂട്ടിങിന് നിബന്ധന ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

റിയാദ്: സൗദിയിലേക്ക് വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണമെന്ന് സൗദി. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയവും സൗദി എഞ്ചിനീയറിങ് കൗണ്‍സിലും ഇത് സംബന്ധിച്ച് നിബന്ധന വെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പുവരുത്തുന്നതിന് പുറമെ സൗദി തൊഴില്‍ വിപണിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിങ് ബിരുദമുള്ള സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ വിദേശ റിക്രൂട്ടിങിന് നിബന്ധന ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എഞ്ചിനീയര്‍മാര്‍ സൗദിയിലത്തെിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസായിരിക്കണമെന്നും നിബന്ധനയുണ്ട്. തൊഴില്‍ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി എഞ്ചിനീയറിങ് കൗണ്‍സിലാണ് നടത്തുക.

ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ രേഖകളും കൗണ്‍സില്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് നിബന്ധന വെച്ചിരുന്നത്. ഇത് അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കുകയാണുണ്ടായതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x