Currency

പുതിയ ട്രാഫിക് നിയമം: അബുദാബിയില്‍ രണ്ട് മാസത്തിനിടെ 7,592 നിയമ ലംഘനങ്ങള്‍

സ്വന്തം ലേഖകന്‍Friday, September 1, 2017 3:43 pm

പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയശേഷം അബുദാബിയില്‍ റജിസ്റ്റര്‍ ചെയ്തത് 7,592 നിയമ ലംഘനങ്ങള്‍. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുള്ള രണ്ട് മാസത്തിനിടെയാണ് ഇത്രയും നിയമ ലംഘനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത്. സീറ്റ് ബെല്‍റ്റ് നിയമം ലംഘിച്ചതിന് ഇക്കാലയളവില്‍ 2000 ലേറെ പേര്‍ക്ക് പിഴ ചുമത്തി.

അബുദാബി: പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയശേഷം അബുദാബിയില്‍ റജിസ്റ്റര്‍ ചെയ്തത് 7,592 നിയമ ലംഘനങ്ങള്‍. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുള്ള രണ്ട് മാസത്തിനിടെയാണ് ഇത്രയും നിയമ ലംഘനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത്. സീറ്റ് ബെല്‍റ്റ് നിയമം ലംഘിച്ചതിന് ഇക്കാലയളവില്‍ 2000 ലേറെ പേര്‍ക്ക് പിഴ ചുമത്തി.

അതേസമയം ജൂലൈയില്‍ പുതിയ ഫെഡറല്‍ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കിയതിനുശേഷം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 11,991 ആയി കുറഞ്ഞതായും അബുദാബി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

7,592 ട്രാഫിക് നിയമലംഘനങ്ങളില്‍ 2,394 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്നാണ്. വാഹനത്തിന്റെ പിന്‍ സീറ്റുകളില്‍ ബെല്‍റ്റ് ധരിക്കാതെ യാത്രചെയ്തവര്‍ ഉള്‍പ്പെടെയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x