Currency

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

സ്വന്തം ലേഖകന്‍Friday, September 1, 2017 4:11 pm

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിയത്. കാര്‍ഡുകള്‍ ബന്ധിപ്പിക്കാതെ ഇതിനകം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. രണ്ടാം തവണയാണു സമയം നീട്ടിനല്‍കുന്നത്. സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിയത്. കാര്‍ഡുകള്‍ ബന്ധിപ്പിക്കാതെ ഇതിനകം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. രണ്ടാം തവണയാണു സമയം നീട്ടിനല്‍കുന്നത്. സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ഓഗസ്റ്റ് 31ന് മുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ക്കു ഡിസംബര്‍ 31 വരെ ആധാര്‍ നമ്പര്‍ നല്‍കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ബന്ധിപ്പിക്കേണ്ട അവസാന തിയ്യതിയും ഡിസംബര്‍ 31 ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x