Currency

വിമാന യാത്രാ വിലക്ക്; പുതിയ മാനദണ്ഡം ഇന്ന് മുതല്‍ പ്രബല്യത്തില്‍

സ്വന്തം ലേഖകന്‍Saturday, September 9, 2017 2:21 pm

ന്യൂഡല്‍ഹി: വിമാന യാത്രാ വിലക്കിനുള്ള പുതിയ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിമന യാത്രാ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ യാത്രാ വിലക്ക് മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. അച്ചടക്കമില്ലാത്തവരും പ്രശ്‌നക്കാരുമായ യാത്രക്കാര്‍ക്ക് കുറ്റ കൃത്യത്തിന്റെ തോതനുസരിച്ച് മൂന്ന് മാസം മുതല്‍ ആജീവനാന്ത വിലക്ക് വരെ ഏര്‍പ്പെടുത്താനാണ് തീരുമാനം.

സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരിലിറക്കിയിരിക്കുന്ന മാനദണ്ഡം ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും ബാധകമാകും. വിമാത്തിനുള്ളില്‍ വച്ച് വാക്കാല്‍ പ്രശ്‌നമുണ്ടാക്കല്‍, ശാരീരിക മര്‍ദ്ധന മടക്കമുള്ള പ്രവര്‍ത്തികള്‍ ചെയ്യല്‍, ജീവന്‍ അപായപ്പെടുത്തുന്ന പ്രവര്‍ത്തി ചെയ്യല്‍ തുടങ്ങി കുറ്റ കൃത്യങ്ങളെ മുന്നായി തരം തിരിച്ചിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് റിട്ടയര്‍ഡ് ജഡിജിയുടെ അധ്യക്ഷതയില്‍ വിമാന കമ്പനികള്‍ രൂപീകരിക്കുന്ന ആഭ്യന്തര സമിതിയാണ് വിലക്ക് കാലയളവ് സംബന്ധിച്ച് തീരുമാനമെടുക്കുക. മൂന്ന് മാസം മുതല്‍ 2 വര്‍ഷം വരെ ആവശ്യമെങ്കില്‍ ആജീവനാന്തമായും വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ വിമാനയായാത്രാ വിലക്കിന് മാനദണ്ഡം കൊണ്ടുവരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x