Currency

യുഎഇയില്‍ യുകെ, ഇയു വീസക്കാരായ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വീസ നല്‍കും

സ്വന്തം ലേഖകന്‍Thursday, September 14, 2017 8:05 am

അബുദാബി: യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന റസിഡന്‍സ് വീസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ ഓണ്‍അറൈവല്‍ വീസ നല്‍കും. യുഎഇ വൈസ് പ്രസിന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

യുഎസ് വീസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കും ഈ വര്‍ഷം ആദ്യത്തില്‍ യുഎഇ ഓണ്‍ അറൈവല്‍ വീസ അനുവദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x