Currency

ബാങ്കുകൾ വഴി വിദേശികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് നിയമവിരുദ്ധം

സ്വന്തം ലേഖകൻMonday, September 18, 2017 8:45 pm

വിദേശികളുടെ ബാങ്ക്​ ഇടപാടുകൾക്ക് മാത്രം നികുതി ഏർപ്പെടുത്തുകയും സ്വദേശികളെ അതിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നത് അന്താരാഷ്​ട്ര നിയമങ്ങൾക്കു എതിരാണ്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബാങ്കുകൾ വഴി വിദേശികൾ അവരുടെ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നു കുവൈറ്റിലെ പ്രമുഖ ഭരണഘടന വിദഗ്ധൻ ഡോ. മുഹമ്മദ് അൽ ഫൈലി.  വിദേശികളുടെ ബാങ്ക് ഇടപാടുകൾക്ക് മാത്രം നികുതി ഏർപ്പെടുത്തുകയും സ്വദേശികളെ അതിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കു എതിരാണെന്നാണു അദ്ദേഹം വ്യക്തമാക്കിയത്.

നേരത്തെ സമാനമായ അഭിപ്രായപ്രകടനവുമായി കുവൈറ്റ് മനുഷ്യാവകാശ സമിതി മേധാവി ഖാലിദ് അൽ ഹുമൈദി രംഗത്തെത്തിയിരുന്നു. വിദേശികളെ നാടുകടത്താൻ വിധിക്കുമ്പോൾ അതിനെതിരെ കോടതിയിൽ പരാതിപ്പെടാനുള്ള അവകാശം വിലക്കുന്നതും നിയമവിരുദ്ധമാണെന്നു അതേസമയം, പ്രാഥമിക ചികിത്സക്ക് പകരമായി വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് ഈടാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധല്ലെന്ന് ഡോ. ഫൈലി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x