Currency

ഗൾഫ് രാജ്യങ്ങളിൽ ജീവിതചെലവ് ഏറ്റവും കുറവ് കുവൈറ്റിൽ

സ്വന്തം ലേഖകൻMonday, September 18, 2017 9:06 pm

expatistan.com എന്ന വെബ്സൈറ്റ് സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തൽ.

കുവൈറ്റ് സിറ്റി: ജിസിസി രാജ്യങ്ങളിൽ ജീവിതചെലവ് ഏറ്റവും കുറവുള്ള രാജ്യം കുവൈറ്റ്. ചെക് റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന expatistan.com എന്ന വെബ്സൈറ്റ് സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തൽ. ലോകതലത്തിൽ കുവൈത്തിന്റെ സ്ഥാനം 43 ആണ്. 

ഖത്തറാണു മേഖലയിൽ ഏറ്റവും ജീവിതചെലവേറിയ രാജ്യം. ഖത്തറിന് പിന്നിൽ ജിസിസി രാജ്യങ്ങളീൽ യു.എ.ഇയാണ് ജീവിതചെലവേറിയ രാജ്യം. ബഹ്‌റൈന്‍, ഒമാന്‍, സൗദി എന്നിവയാണ് യഥാക്രമം പിന്നിലുള്ള ജി.സി.സി രാജ്യങ്ങള്‍. സാധനവിലയും മറ്റു ചെലവുകളും താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കൂടുതൽ വിവരങ്ങൾക്ക്: https://www.expatistan.com/cost-of-living/kuwait


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x