
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആരോഗ്യ ജീവനക്കാര്‍ക്ക് നേരെയുള്ള കൈയേറ്റം വര്‍ധിച്ച സാഹചര്യത്തിൽ ചികിത്സാ നിയമത്തില്‍ സുപ്രധാനമായ ഭേദഗതി നിര്‍ദേശങ്ങളടങ്ങിയ കരട് രേഖ ആരോഗ്യ മന്ത്രാലയം തയാറാക്കി. ഡോക്ടര്‍മാരെ കൈയേറ്റം ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും കരടുരേഖ ശുപാർശ ചെയ്യുന്നു.
ആരോഗ്യജീവനക്കാരെ അസഭ്യം പറഞ്ഞാല്‍, ആറ് മാസം തടവും 1000 ദിനാര്‍ പിഴയും ശിക്ഷ ലഭിക്കും. ജോലി തടസ്സപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ലഭിക്കുന്ന വിധത്തിലാണ് നിയമഭേദഗതി. ആശുപത്രി ജീവനക്കാര്‍ നിരന്തരം കൈയേറ്റത്തിനിരയായ സാഹചര്യത്തിലാണു ഈ നീക്കം.
രോഗികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്താനും നിയമഭേദഗതിയിൽ വകുപ്പുണ്ട്. അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയുമാണ് ഇതിനുള്ള ശിക്ഷ.ലൈസന്‍സില്ലാതെ ചികിത്സിക്കുകയോ ക്ലിനിക്കോ മറ്റു ചികിത്സാ സ്ഥാപനങ്ങളോ നടത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ശുപാർശ ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.