ഇൻഷുറൻസ് കവറേജ് ഉള്ളവരിൽനിന്നും ചികിത്സക്കായി കൂടുതൽ തുക ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന് നിരക്കാത്തതുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കുവൈറ്റ് സിറ്റി: വിദേശികളുടെ ചികിത്സാനിരക്ക് വർധിപ്പിച്ച നടപടിയിൽ കുവൈറ്റ് ആരോഗ്യമന്ത്രിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി ഭരണനിർവഹണ കോടതി ഒക്ടോബർ നാലിന് പരിഗണിക്കും. അഭിഭാഷകനായ ഹാഷിം അൽ രിഫാഇയാണു ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബിക്കെതിരെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ഹെൽത്ത് ഇൻഷുറൻസ് പരിധിക്കകത്തുള്ള വിദേശികളുടെ ചികിത്സാ ഫീസ് വർധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര മാനുഷിക നേതാവ് എന്ന പദവിക്ക് അർഹനായ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേതൃത്വം നൽകുന്ന കുവൈറ്റിനു അപകീർത്തിപരമാണു നടപടിയെന്നും ഹർജിയിൽ പറയുന്നു.
ഇൻഷുറൻസ് കവറേജ് ഉള്ളവരിൽനിന്നും ചികിത്സക്കായി കൂടുതൽ തുക ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന് നിരക്കാത്തതുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.