Currency

ആദ്യം യാത്ര, പിന്നീട് പണം; യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പ്ലാനുമായി യുഎഇ വിമാനക്കമ്പനി

സ്വന്തം ലേഖകന്‍Thursday, September 21, 2017 12:03 pm

ഇത്തിഹാദ് എയര്‍വേയ്‌സിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ പ്ലാനിന്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

 

ദുബായ്: ടിക്കറ്റ് ചാര്‍ജ് ഘട്ടം ഘട്ടമായി അടച്ചു തീര്‍ക്കുന്ന പുതിയ പദ്ധതിയുമായി യുഎഇ വിമാനക്കമ്പനി. ഇത്തിഹാദ് എയര്‍വേയ്‌സിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ പ്ലാനിന്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം നല്‍കുന്ന ആദ്യത്തെ വിമാന കമ്പനിയാണ് ഇത്തിഹാദ്. ഗള്‍ഫ് മേഖലയിലെ തിരഞ്ഞെടുത്ത 17 ബാങ്കുകളില്‍ നിന്നും മൂന്നു മാസം മുതല്‍ 60 മാസം വരെയുള്ള കാലയളവില്‍ പണം തിരികെ അടയ്ക്കാന്‍ അവസരമുണ്ട്.

കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ സഹായമാണ് പുതിയ സംവിധാനമെന്ന് വിമാനക്കമ്പനിയുടെ വിശദീകരണം. ഇക്കാലത്ത് വിമാനയാത്രയ്ക്ക് ചിലവ് വളരെ കൂടുതലാണെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും ഇത്തിഹാദ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് വലിയ തുകയാണെങ്കിലും ഒരുമിച്ച് നല്‍കേണ്ടിവരില്ല. പകരം തുക ഘട്ടം ഘട്ടമായി അടച്ചുതീര്‍ത്താല്‍ മതി. പദ്ധതി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x