Currency

ഫീസ് വർധന: സർക്കാർ ആശുപത്രികളിലെത്തുന്ന വിദേശികളുടെ എണ്ണം കുറഞ്ഞു

സ്വന്തം ലേഖകൻWednesday, October 4, 2017 8:54 pm

ഞായറാഴ്ച വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതുവരെ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണം 30 ശതമാനം കുറഞ്ഞതായി ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു.

കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള ചികിത്സ ഫീസ് വർധിപ്പിച്ചതിനു പിന്നാലെ കുവൈറ്റിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണം കുറഞ്ഞു. ഞായറാഴ്ച വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതുവരെ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണം 30 ശതമാനം കുറഞ്ഞതായി ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു.

അതേസമയം വിദേശികളിൽ പന്ത്രണ്ട് വയസ്സുവരെയുള്ള കാൻസർ രോഗികളായ കുട്ടികൾക്കും ജന്മനാ വൈകല്യമുള്ളവർക്കും ഫീസ് വർധന ബാധകമല്ലെന്ന് മന്ത്രി അറിയിച്ചു. ഒരുമാസം മുൻ‌പ് സുരക്ഷാ ഐഡി കാലാവധി തീർന്ന ബിദൂനികൾ, സ്വദേശികളുടെ വിദേശികളായ പങ്കാളികൾ, ഗാർഹികത്തൊഴിലാളികൾ എന്നിവർക്കും വർധന ബാധകമല്ല.

ഇതിനുപുറമെ ഹൃദ്രോഗം തുടങ്ങിയവയ്ക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടേണ്ടിവരുന്ന വിദേശികളുടെ ഫീസ് സംബന്ധിച്ച് സാഹചര്യം വിലയിരുത്തി ആശുപത്രി മേധാവികൾക്ക് തീരുമാനമെടുക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഫീസ് വർധന സംബന്ധിച്ച പരാതികൾ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിമാർക്കും ഡയറക്ടർമാർക്കും ഒക്ടോബർ 9 മുതൽ 12 വരെ നൽകാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x