ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭിക്കുക.
കുവൈത്ത്: ജെറ്റ് എയര്‍വെയ്സ് ഓണ്‍ലൈന്‍ ബുക്കിങ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദീപാവലി പ്രമാണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭിക്കുക. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2018 മേയ് 31 വരെ യാത്ര ചെയ്യാവുന്നതാണ്. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ മാത്രമാണ് ഇളവ് ബാധകം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.