
കുവൈറ്റ് സിറ്റി: വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയുന്നതിനായി കുവൈറ്റ് എയർപോർട്ടിൽ പുത്തൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റാണു വിമാനത്താവളത്തിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്, മെഷീൻ റീഡബിൽ പാസ്പോർട്ട് അല്ലെങ്കിൽ പോലും കൃത്രിമത്വം തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണമാണിത്.
ലോകത്തിലെ മുൻനിര വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണമാണു കുവൈറ്റ് എയർപോർട്ടിലും സ്ഥാപിക്കുന്നത്. ഇതുവഴി പാസ്പോർട്ടിലെ ഏതൊരുതരത്തിലുള്ള ക്രമക്കേടുകളും തിരിച്ചറിയാൻ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.