കുവൈറ്റിലുള്ള പ്രവാസികൾ തങ്ങളുടെ റെസിഡൻസ് വിസ പുതുക്കാൻ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കണം
കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള പ്രവാസികൾ തങ്ങളുടെ റെസിഡൻസ് വിസ പുതുക്കാൻ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കണം. തൊഴിൽ, സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അൽ-സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തുള്ള വിദേശികളായ താൽക്കാലിക തൊഴിലാളികളെ കണ്ടെത്തുന്നതിനും ലേബർ മാർക്കറ്റിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണു ഈ തീരുമാനം. ഈ തീരുമാനം രാജ്യത്തെ വിദേശി തൊഴിലാളികൾക്കു എതിരല്ലെന്നും മറിച്ചു അംഗീകൃഠ യോഗ്യതയുള്ള വിദേശികൾക്കു ജോലി ഉറപ്പുവരുത്തുന്നതിനുമാണെന്ന് ഹിന്ദ് അൽ-സബീഹ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.