Currency

ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി മധു വല്ലി മിസ്സ് ഇന്ത്യ വേൾഡ് വൈഡ്

സ്വന്തം ലേഖകൻWednesday, October 11, 2017 9:10 pm

Madhu Valli

വിർജീനിയയിലെ ജോർജ് മേസൻ യൂണീവേഴ്സിറ്റി വിദ്യാർത്ഥിനിയും ഹിപ് ഹോപ് ആർട്ടിസ്റ്റുമായ മധു വല്ലി മിസ്സ് ഇന്ത്യ വേൾഡ് വൈഡായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ യുഎസ് കിരീടം നേടിയ ആളാണു ഇരുപതുകാരിയായ മധു വല്ലി. 

ന്യൂ ജഴ്സിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ ഫ്രാൻസിൽ നിന്നുള്ള സ്റ്റീഫണി മദവനേ റണ്ണർ അപ്പ് ആയപ്പോൾ ഗുവാനയിൽ നിന്നുള്ള സംഗീത ബഹദൂർ മൂന്നാം സ്ഥാനത്തെത്തി. 

അതേസമയം ടെക്സാസിൽ നിന്നുള്ള സരിത പട്ണായിക് മിസിസ് ഇന്ത്യ വേൾഡ് വൈഡ്. രണ്ട് കുട്ടികളുടെ അമ്മയാ സരിത ഇന്റീരിയൽ ഡിസൈനറാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x